Thursday, June 17, 2021
Home Gulf Qatar മാരകമായ ബാക്ടീരിയ സാന്നിധ്യം; പ്രിമുല ചീസ് ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ പിന്‍വലിച്ചു

മാരകമായ ബാക്ടീരിയ സാന്നിധ്യം; പ്രിമുല ചീസ് ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ പിന്‍വലിച്ചു

ദോഹ: ബ്രിട്ടനില്‍ നിന്ന് വരുന്ന പ്രിമുല ചീസ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങളില്‍ മാരകമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ കണ്ടെത്തിയതായ അന്താരാഷ്ട്ര അറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

2020 ഡിസംബര്‍ 25 മുതല്‍ 2021 ജനുവരി 28 വരെ എക്‌സ്പയറി ഡേറ്റുള്ള ഉല്‍പ്പന്നങ്ങളാണ്, ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര അറിയിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എല്ലാ പ്രിമുല ചീസുകളുടെയും സാംപിളുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ അയച്ച് പരിശോധിക്കും.

പ്രിമുല ഒറിജിനല്‍ ചീസ് സ്‌പ്രെഡ് ഉള്‍പ്പെടെ തങ്ങളുടെ വിവിധ ചീസ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി കമ്പനി ഈ മാസം 17ന് അറിയിച്ചിരുന്നു. ആരുടെയെങ്കിലു കൈയില്‍ ഈ ഉല്‍പ്പന്നം ഉണ്ടെങ്കില്‍ കഴിക്കരുതെന്നും ഷോപ്പില്‍ തിരിച്ചുകൊടുത്താല്‍ പൂര്‍ണമായും റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Qatar’s health ministry recalls Primula cheese products over bacteria fears


 

Most Popular