ദോഹ: കോവിഡിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. അണുനശീകരണത്തിന് റോബോട്ടുകളും തെര്‍മല്‍ സ്ക്രീനിങിനും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് വിമാനത്താവളം വീണ്ടും സജീവമാവുമ്പോള്‍ രംഗത്തുണ്ടാവുക. കോവിഡ് നിയന്ത്രണവിധേയമായ പല രാജ്യങ്ങളും വിമാനത്താവളങ്ങള്‍ തുറന്നു നല്‍കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനെടെയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതുവഴികള്‍ തേടുന്നതെന്ന് വിമാനത്താവളത്തിലെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ബദര്‍ അല്‍ മീര്‍ പറഞ്ഞു.
സ്മാര്‍ട്ട് സ്ക്രീനിങ് ഹെല്‍മറ്റ് സമ്പര്‍ക്കമില്ലാതെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നതിന് സഹായിക്കും. ഹെല്‍മറ്റ് ധരിച്ച് ജീവനക്കാര്‍ക്ക് വിമാനത്താവളത്തിന്റെ ഏത് ഭാഗത്തും ചെന്ന് പരിശോധന നടത്താനാവും. നിലവില്‍ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ച തെര്‍മല്‍ സ്ക്രീനിങ് സംവിധാനമോ ജീവനക്കാര്‍ തൊട്ടടുത്ത് ചെന്ന് പരിശോധിക്കുന്ന സംവിധാനമോ ആണുള്ളത്. ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമേജിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്് സംവിധാനമുള്ളതാണ് ഈ ഹെല്‍മറ്റുകള്‍.
അണുനശീകരണത്തിനുള്ള റോബോട്ടുകളാണ് മറ്റൊരു സംവിധാനം. അള്‍ട്രാവയലറ്റ്-സി രശ്്മികള് പുറത്തുവിട്ടാണ് ഈ റോബോട്ടുകള്‍ അണുനശീകരണം നടത്തുക. യാത്രക്കാര്‍ കൂടുതല്‍ കടന്നുവരുന്ന ഭാഗങ്ങളില്‍ അണുവ്യാപനം കുറയ്ക്കാന്‍ ഈ റോബോട്ടുകളെ നിയോഗിക്കും.
മുഴുവന്‍ യാത്രക്കാര്‍ക്കും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കും. വിമാനത്താവളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും 1.5 മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപ്പാക്കും. യാത്രക്കാരുടെ ലഗേജുകള്‍ അണുനശീകരണം നടത്തുന്നതിനുള്ള അള്‍ട്രാവയലറ്റ് അണുനശീകരണ ടണലുകളും എച്ച്ഐഎ ഒരുക്കുന്നുണ്ട്. മുഴുവന്‍ പേരും മാസ്ക്ക ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഫേസ് മാസ്ക്ക് ഡിറ്റക്ഷന്‍ സംവിധാനമാണ് മറ്റൊന്ന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക.
Qatar’s International Airport deploys disinfectant robot in preparation for Post-Covid-19 Era