ദോഹ: കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഖത്തറിലെ ജനസംഖ്യയില്‍ 1,47,000 പേരുടെ കുറവ് വന്നതായി പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപോര്‍ട്ട്. 2020 മെയില്‍ 2.807 ദശലക്ഷം ഉണ്ടായിരുന്ന രാജ്യത്തെ ജനസംഖ്യ 2021 ഫെബ്രുവരിയില്‍ 2.660 ദശലക്ഷം ആയി കുറഞ്ഞു. ജനസംഖ്യ രേഖപ്പെടുത്തുമ്പോള്‍ ഖത്തറിന് പുറത്തുള്ള ഖത്തരികളുടെയും പ്രവാസികളുടെയും എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
2020 മെയ് മുതല്‍ ഖത്തറിലെ ജനസംഖ്യ ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ജൂണില്‍ 2.79 ദശലക്ഷം, ജൂലൈയില്‍ 2.74 ദശലക്ഷം, ആഗസ്തില്‍ 2.73 ദശലക്ഷം, സപ്തംബറില്‍ 2.72 ദശലക്ഷം, ഒക്ടോബറില്‍ 2.717 ദശലക്ഷം, നവംബറില്‍ 2.715 ദശലക്ഷം, ഡിസംബറില്‍ 2.68 ദശലക്ഷം, ജനുവരിയില്‍ 2.66 ദശലക്ഷം എന്നിങ്ങനെയാണ് കണക്ക്.
ALSO WATCH