Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ ഇന്റര്‍നാഷനല്‍ ഹാന്‍ഡ്‌ബോള്‍ ടൂര്‍ണമെന്റ്

ഖത്തറില്‍ ഇന്റര്‍നാഷനല്‍ ഹാന്‍ഡ്‌ബോള്‍ ടൂര്‍ണമെന്റ്

ദോഹ: ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 25 മുതല്‍ 29 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ നാല് രാജ്യങ്ങളാണ് പങ്കെടുക്കുക. 2021ല്‍ നടക്കുന്ന ഐഎച്ച്എഫ് ലോക ചാംപ്യന്‍ഷിപ്പിന് മുന്നോടിയായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍, സൗത്ത് അമേരിക്കന്‍ ജേതാക്കളായ അര്‍ജന്റീന, ആഫ്രിക്കന്‍ റണ്ണറപ്പ് തൂണീസ്യ എന്നീ ടീമുകളാണ് ഖത്തറില്‍ മല്‍സരിക്കുക.

Most Popular