ദോഹ: ബൗണ്സാവുന്ന ചെക്കുകളുടെ എണ്ണം കുറയ്ക്കുന്നതിന് നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. പുതിയ ചെക്ക്ബുക്കുകള്‍ ഇഷ്യു ചെയ്യും മുമ്പ് ഉപഭോക്താക്കളുടെ നേരത്തേയുള്ള പണമിടപാടുകളും വീഴ്ച്ചകളും പരിശോധിക്കുന്നതിന് ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ സംവിധാനം.
ഇതിനു വേണ്ടിയുള്ള പുതിയ കേന്ദ്ര സംവിധാനം ക്യുസിബി ഗവര്‍ണര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ക്രെഡിറ്റ് ബ്യൂറോ വഴി ബൗണ്‍സ്ഡ് ചെക്കുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ ഇതുവഴി സാധിക്കും. അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലും ഇഷ്യു ചെയ്ത ബൗണ്‍സ്ഡ് ചെക്കുകള്‍ സംബന്ധിച്ച വിവരം ഇതിലുണ്ടാവും.
ബൗണ്‍സ്ഡ് ചെക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട ഉപഭോക്കാക്കള്‍ നിലവിലുള്ള കടബാധ്യത തീര്‍ത്ത ശേഷം മാത്രമേ പുതിയ ചെക്ക് അനുവദിക്കേണ്ടതുള്ളു എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ബൗണ്‍സ്ഡ് ചെക്ക് ഇഷ്യ ചെയ്ത ഉപഭോക്താക്കളുടെ പട്ടിക ബാങ്കുകള്‍ തയ്യാറാക്കണമെന്നും ഖത്തര്‍ ക്രെഡിറ്റ് ബ്യൂറോയില്‍ രണ്ട് പ്രവര്‍ത്തി ദിനത്തിനകം റിപോര്‍ട്ട് ചെയ്യണമെന്നും ക്യുസിബി ഉത്തരവിലുണ്ട്.
QCB issues new instructions to banks regarding bounced cheques