Tuesday, September 21, 2021
Home Gulf Qatar കെ ഇ അഷ്‌റഫിനെ കെഎംസിസി ആദരിച്ചു

കെ ഇ അഷ്‌റഫിനെ കെഎംസിസി ആദരിച്ചു

ദോഹ: അല്‍ഖോര്‍ അല്‍ ദഖീറ ബീച്ചില്‍ ബലിപെരുന്നാള്‍ ആഘോഷത്തിനിടെ കടലില്‍ മുങ്ങിയ മലയാളി കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഖത്തര്‍ കെഎംസിസി ഏറനാട് മണ്ഡലം സെക്രട്ടറി കെ ഇ അഷ്റഫിനെ ഏറനാട് മണ്ഡലം കെഎംസിസി ധീരതക്കുള്ള പുരസ്‌കാരം നല്‍കിയാദരിച്ചു. പന്ത്രണ്ട് വര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയും നിലവില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനുമാണ് അഷ്റഫ്. സാമൂഹിക പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് മുങ്ങിതാഴ്ന്ന്‌കൊണ്ടിരുന്ന 8 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

ചടങ്ങില്‍ ഏറനാട് മണ്ഡലം പ്രസിഡന്റ് അജ്മല്‍ അരീക്കോട് പുരസ്‌കാരം സമ്മാനിച്ചു. പള്ളിപ്പറമ്പന്‍ വീരാന്‍ ഹാജി കുനിയില്‍ മുഖ്യതിഥിയായിരുന്നു. ഭാരവാഹികളായ നിയാസ് മൂര്‍ക്കനാട്, നസീര്‍ വി പി, ലയിസ് കുനിയില്‍, സഫീര്‍ എടവണ്ണ, റഫീഖ് അബൂബക്കര്‍, സമീര്‍ ബി കെ എന്നിവര്‍ സംസാരിച്ചു.

 

Most Popular