Saturday, June 19, 2021
Home Gulf Qatar കുവാഖ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്

കുവാഖ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്

ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഫെബ്രുവരി 9നു വിവിധ കായിക പരിപാടികളുമായി സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന പ്രസ്തുത പരിപാടിയില്‍ കണ്ണൂരിലെ വിവിധ പ്രദേശങ്ങളായ വളപട്ടണം, ചിറക്കല്‍, മാട്ടൂല്‍, ചെറുകുന്ന്, ആന്തൂര്‍, മാടായി, കോടിയേരി, നാറാത്ത്, പാപ്പിനിശ്ശേരി, ഉളിക്കല്‍, കൊട്ടിയൂര്‍ മുതലായ പേരിലുള്ള ടീമുകള്‍ വിവിധ മല്‍സര വിഭാഗങ്ങളില്‍ മാറ്റുരയ്ക്കും. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, അബു ഹമൂറില്‍ വെച്ചായിരിക്കും പരിപാടി.


കായിക മേഖലയില്‍ എന്നും മികച്ച പൈതൃകം കാത്തുസൂക്ഷിക്കുന്ന ജില്ലയാണ് കണ്ണൂര്‍. ഖത്തറിലുള്ള ജില്ലയിലെ മുഴുവന്‍ കായികപ്രേമികളെയും ഈ ആഘോഷത്തിന്റെ ഭാഗമാകുന്നതിന് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
തങ്ങളുടെ പ്രദേശത്തെ പ്രധിനിധീകരിച്ച് ഫുട്‌ബോള്‍ , കമ്പവലി എന്നീ മത്സരങ്ങളില്‍ ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 55459986/33147751/55764633/66832827 എന്നീ നമ്പറുകളില്‍ ഫെബ്രുവരി രണ്ടിനകം ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Most Popular