Tuesday, July 27, 2021
Home Newsfeed ഖത്തറിൽ ക്വാറന്റൈൻ ഇളവുകൾ നിലവിൽ വന്നു

ഖത്തറിൽ ക്വാറന്റൈൻ ഇളവുകൾ നിലവിൽ വന്നു

ദോഹ: ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച ക്വാറന്‍റൈന്‍ ഇളവുകള്‍ ഇന്ന് മുതൽ നിലവിൽ വരും. ഖത്തര്‍ അംഗീകൃത വാക്സിനെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്‍റൈന്‍ ഒഴിവാക്കിയതാണ് പ്രധാന ഇളവ്. അതേസമയം ഖത്തറിന് പുറത്ത് ആറ് മാസത്തിലധികം താമസിക്കുന്നവര്‍ക്ക് തിരിച്ചുവരുമ്പോള്‍ പ്രത്യേക എന്‍ട്രി പെര്‍മിറ്റ് പുതുക്കണമെന്ന ഉത്തരവും ഇന്ന് നിലവിൽ വരും.
എന്നാൽ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്കാണ് കുട്ടികള്‍ക്കുള്ള ഈ വിലക്ക് ബാധകമാവുന്നത്.

നിലവില്‍ ഇന്ത്യയില്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്നതിനാല്‍ ഫലത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരണമെങ്കില്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം.
ചെറിയ കുട്ടികളോടൊത്ത് സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

 

Most Popular