Wednesday, August 4, 2021
Home Newsfeed ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ദോഹ: പൂര്‍ണമായും വാക്‌സിനെടുത്ത ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീന്‍ ഇളവ് പ്രഖ്യാപിച്ച് മൊറോക്കോ. ജോര്‍ജിയ, ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ എന്നിവയ്ക്ക് പിന്നാലെയാണ് മൊറോക്കോയും ഖത്തര്‍ നിവാസികള്‍ക്കായി വാതില്‍ തുറന്നത്.

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ മാതാപിതാക്കള്‍ക്കൊപ്പമെത്തുന്ന നിശ്ചിത വയസ്സില്‍ താഴെയുള്ള കുട്ടികളെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫൈസര്‍-ബയോടെക്, മൊഡേണ, അസ്ട്രാസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിനോഫാര്‍മ, സിനോവാക് എന്നീ വാക്സിനുകളാണ് ആസ്ട്രിയ, ജര്‍മനി, മൊറോക്കോ എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്.

സ്പുട്നിക്, കോവിഷീല്‍ഡ് എന്നിവയും മൊറോക്കോ അംഗീകരിച്ചിട്ടുണ്ട്. അതേസമയം ഫ്രാന്‍സില്‍ ഫൈസര്‍-ബയോടെക്, അസ്ട്രസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ എന്നിവയ്ക്ക് മാത്രമാണ് അംഗീകാരം. സ്വദേശികള്‍ക്കു പുറമേ വിദേശരാജ്യങ്ങളില്‍ അവധിയാഘോഷത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ക്കും ക്വാറന്റീന്‍ ഇളവുകള്‍ ഗുണകരമാകും.

Most Popular