Monday, June 21, 2021
Home Newsfeed ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് 9 മാസമാക്കി വര്‍ധിപ്പിച്ചു; ഈദിന് ശേഷം 30 വയസ്സിന് മുകളിലുള്ളവര്‍ക്കും...

ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് 9 മാസമാക്കി വര്‍ധിപ്പിച്ചു; ഈദിന് ശേഷം 30 വയസ്സിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിക്കും

ദോഹ: ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ലഭിക്കുന്ന കാലാവധി ആറ് മാസത്തില്‍ നിന്ന് ഒമ്പത് മാസമാക്കി വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ ഒഴിച്ചുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഈദ് അവധിക്ക് ശേഷം 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനും മന്ത്രാലയം തീരുമാനിച്ചു.

ആഗോള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റീന്‍ ഇളവ് കാലാവധി വര്‍ധിപ്പിച്ചത്. രാജ്യത്ത് ഈ മാസം അവസാനം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ലഭിക്കുന്ന ഇളവിനും ഇത് ബാധകമാവും. ഇനി മുതല്‍ രണ്ടാം ഡോസ് വാക്‌സിനെടുത്ത് ഒമ്പത് മാസം വരെ അതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് വന്ന് ഭേദമായവര്‍ക്കും ഒമ്പതു മാസം ഇളവ് ലഭിക്കും.

കുട്ടികള്‍ക്കും വാക്‌സിന്‍
12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. സപ്തംബറില്‍ പുതിയ അധ്യയനം വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലെത്താന്‍ ഇത് സഹായിക്കും. മെയ് 16 മുതല്‍ കുട്ടികളുടെ വാക്‌സിനേഷന് വേണ്ടി രക്ഷിതാക്കള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ (www.moph.gov.qa) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ALSO WATCH

 

Most Popular