Monday, April 12, 2021
Home Gulf Qatar ഉംസലാലില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വന്‍ശേഖരം; തിയ്യതി മാറ്റി വില്‍ക്കാന്‍ ശ്രമം

ഉംസലാലില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വന്‍ശേഖരം; തിയ്യതി മാറ്റി വില്‍ക്കാന്‍ ശ്രമം

ദോഹ: ഉംസലാലിലുള്ള ഒരു സംഭരണ ശാലയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വന്‍ശേഖരം കണ്ടെത്തി. തുടര്‍ന്ന് സംഭരണശാല അടച്ചു പൂട്ടി. ഉംസലാല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിരവധി ബോക്‌സുകളിലായി കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തത്.

umm salal expired food

ഖത്തര്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ ഫാം വയലേഷന്‍ വര്‍ക്ക് ടീം ആണ് പരിശോധന നടത്തിയത്. അധികൃതര്‍ വെയര്‍ഹൗസ് അടച്ചു പൂട്ടി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു. അനാരോഗ്യകരമായ രീതിയിലാണ് സംഭരണശാലയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ എക്‌സപയറി ഡേറ്റ് തിരുത്തി പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമാണ്.

Raid yields stockpile of expired food items, warehouse in Umm Salal closed


 

Most Popular