ദോഹ: ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങള്‍ ഉയരാനും കാഴ്ച്ച മറയ്ക്കാനും ഇടയാക്കിയേക്കും. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
എല്ലാവരും ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത 30 നോട്ട് വരെയാവും. തിരമാലകള്‍ 9 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ദോഹയില്‍ ഇന്നത്തെ താപനില 28 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Rain chances to improve Sunday and Monday: Met