Friday, August 6, 2021
Home Newsfeed ശനിയാഴ്​ച മുതല്‍ ഖത്തറില്‍ നേരിയ മഴയ്ക്ക് സാധ്യത

ശനിയാഴ്​ച മുതല്‍ ഖത്തറില്‍ നേരിയ മഴയ്ക്ക് സാധ്യത

ദോഹ:ശനിയാഴ്​ച മുതല്‍ ഖത്തറില്‍ നേരിയ മഴ പെയ്​തേക്കാമെന്ന്​ കാലാവസ്​ഥാകേന്ദ്രം മുന്നറിയിപ്പ്​ നല്‍കുന്നു.വ്യാഴാഴ്​ച മുതല്‍ മേഘപടലം കൂടുമെന്നും ഇത്​ അടുത്തയാഴ്​ച പകുതി ​വരെ നിലനില്‍ക്കുമെന്നുമാണ്​ ഖത്തര്‍ കാലാവസ്​ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. കൂടാതെ മഴയോടൊപ്പം ഇടിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ജൂലൈ 18, 19 തീയതികളില്‍ കാറ്റ്​ ശക്തമാകും.അതുകൊണ്ട് തന്നെ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും ദീര്‍ഘദൂര കാഴ്​ച കുറക്കാനും കാരണമാവും.വടക്കുകിഴക്ക്-തെക്കുകിഴക്ക് ദിശകളില്‍ വീശുന്ന കാറ്റ്​ 8-18 മൈല്‍ മുതല്‍ 28 മൈല്‍ വരെ വേഗത കൈവരിക്കും.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.മാത്രമല്ല ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള എല്ലാ കടല്‍ജോലികളും നിര്‍ത്തിവെക്കാനും കാലാവസ്ഥ കേന്ദ്രം ആവിശ്യപെട്ടിട്ടുണ്ട്.

 

Most Popular