Saturday, April 17, 2021
Home Gulf Qatar മഴയ്ക്ക് വേണ്ടി ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ഖത്തര്‍ ജനത; പ്രാര്‍ഥനാ നിരതനായി അമീറും

മഴയ്ക്ക് വേണ്ടി ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ഖത്തര്‍ ജനത; പ്രാര്‍ഥനാ നിരതനായി അമീറും

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നടന്നു. ഇന്ന് രാവിലെ നടന്ന മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി പങ്കെടുത്തു.

qatar amir rain prayer1

അല്‍ വജ്ബയിലെ പ്രാര്‍ഥനാ മൈതാനത്ത് ഇന്ന് രാവിലെ ഖത്തറിലെ തിരഞ്ഞെടുത്ത പള്ളികളിലും മൈതാനങ്ങളിലുമാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നടത്തിയത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ അമീര്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. ചൂടില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.

അല്‍ വസ്മി എന്ന് വിളിക്കുന്ന ഈ മഴക്കാലത്താണ് ഖത്തറിലെ പ്രാദേശികമായ പല ചെടികളും വളരുന്നു. ഇത്തവണ 52 ദിവസം അല്‍ വസ്മി നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

Most Popular