Sunday, September 19, 2021
Home Gulf Qatar ഖത്തറില്‍ നിന്നെത്തിയ ബലാല്‍സംഗക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

ഖത്തറില്‍ നിന്നെത്തിയ ബലാല്‍സംഗക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

തിരുവനന്തപുരം: ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബലാല്‍സംഗക്കേസ് പതിയെ പിടികൂടി. ഇന്ന് രാവിലെ ദോഹയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ കണ്ണൂര്‍ സ്വദേശി പ്രജീഷിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതിയാണ് പ്രജീഷ്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമം പൂര്‍ത്തിയാക്കി പ്രതിയെ പൊലീസിന് കൈമാറി.

Most Popular