Monday, July 26, 2021
Home Gulf Qatar ഷിപ്പിങ് കണ്ടെയ്‌നറുകള്‍ ചേര്‍ത്തുവച്ച് നിര്‍മിക്കുന്ന അല്‍ഭുത സ്റ്റേഡിയം ഖത്തറില്‍ പൂര്‍ത്തിയാവുന്നു

ഷിപ്പിങ് കണ്ടെയ്‌നറുകള്‍ ചേര്‍ത്തുവച്ച് നിര്‍മിക്കുന്ന അല്‍ഭുത സ്റ്റേഡിയം ഖത്തറില്‍ പൂര്‍ത്തിയാവുന്നു

ദോഹ: 40,000 പേര്‍ക്കിരിക്കാവുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നു. 2022ലെ ലോക കപ്പിന് വേണ്ടിയുള്ള ഈ സ്റ്റേഡിയത്തിന് വേണ്ടി അപൂര്‍വ്വവും കൗതുകകരവുമായ നിര്‍മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

Ras Abu Aboud Stadium1

ഷിപ്പിങ് കണ്ടെയ്‌നറുകളും അടുക്കുകളായി വച്ചിട്ടുള്ള മറ്റ് വസ്തുക്കളും ചേര്‍ത്താണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം. 2022 ലോക കപ്പ് മല്‍സരങ്ങള്‍ കഴിയുന്നതോടെ ഈ സ്‌റ്റേഡിയം പൂര്‍ണമായും ഇളക്കി മാറ്റി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. അതോടെ ടൂര്‍ണമെന്റിന് ശേഷം ഇളക്കി മാറ്റി പുനരുപയോഗിക്കുന്ന ആദ്യ ഫിഫ ലോക കപ്പ് സ്റ്റേഡിയമായി റാസ് അബൂ അബൂദ് മാറും.

ഇളക്കി മാറ്റുന്ന ഭാഗങ്ങള്‍ പുതിയ സ്റ്റേഡിയം നിര്‍മാണത്തിനോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കും.

Ras Abu Aboud Stadium making steady progress: SC

Most Popular