Monday, June 14, 2021
Home Newsfeed 24 മണിക്കൂറിനുള്ളിൽ 40,000 ത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് ഖത്തർ

24 മണിക്കൂറിനുള്ളിൽ 40,000 ത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് ഖത്തർ

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,000 ത്തിലധികം വാക്സിൻ ഡോസുകൾ ജനങ്ങൾക്ക് നല്കാൻ കഴിഞ്ഞെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടു ദിവസമായി കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമാണ്. ജനസംഖ്യയുടെ 54.7 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചു. 60 വയസ്സിനു മുകളിലുള്ളവരിൽ 89.5 ശതമാനം പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 84 ശതമാനം പേർക്കും രണ്ട് ഡോസുകളും ലഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 295 പുതിയ കോവിഡ് -19 കേസുകൾ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 637 പേർ രോഗമുക്തി നേടിയിട്ടുണ്ട് ഇതോടെ. ഖത്തറിൽ ആകെ കേസുകളുടെ എണ്ണം 209,251 ആയി. കോവിഡ്മ രണസംഖ്യ 538 ആണ്.

 

Most Popular