Saturday, July 31, 2021
Home Gulf Qatar ഖത്തറില്‍ വിലിപിടിപ്പുള്ള രേഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനില്‍ റിപോര്‍ട്ട് ചെയ്യാം

ഖത്തറില്‍ വിലിപിടിപ്പുള്ള രേഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനില്‍ റിപോര്‍ട്ട് ചെയ്യാം

ദോഹ: വിലപിടിപ്പുള്ള രേഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനില്‍ റിപോര്‍ട്ട് ചെയ്യാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംവിധാനമൊരുക്കി. ഔദ്യോഗിക രേഖകള്‍, പണം, പഴ്‌സ്, ചെക്ക്, സെല്‍ ഫോണ്‍ തുടങ്ങിയവ നഷ്ടപ്പെട്ടാല്‍ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഉടന്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പില്‍ റിപോര്‍ട്ട് ലഭിക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസസ് പോര്‍ട്ടലിലാണ് ഈ സംവിധാനമുള്ളത്. വാലിഡായ സ്മാര്‍ട്ട് കാര്‍ഡുള്ള സ്വദേശികള്‍, വിദേശികള്‍, കമ്പനികള്‍, സംഘടനകള്‍ എന്നിവയ്ക്കാണ് സര്‍വീസ് ലഭ്യമാവുക. രഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടത് താഴെ പറയുന്ന രീതിയില്‍ റിപോര്‍ട്ട് ചെയ്യാം

1. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. ട്രാന്‍സാക്ഷന്‍ ടൈപ്പ് സെലക്ട് ചെയ്യുക(സ്മാര്‍ട്ട് കാര്‍ഡ് ഉടമയാണെങ്കില്‍ പേഴ്‌സണല്‍, അധികാരപ്പെട്ട വ്യക്തിയാണെങ്കില്‍ കമ്പനിയുടെ പേര്)
3. റിപോര്‍ട്ട് സര്‍വീസസ് ക്ലിക്ക് ചെയ്ത് റിപോര്‍ട്ട് ലോസ്റ്റ് പ്രോപര്‍ട്ടി സെലക്ട് ചെയ്യുക
4. ഖത്തരികള്‍, നോട്ടീസ് രജിസ്റ്റര്‍ ചെയ്യുന്ന പേഴ്‌സണ്‍ ഡീറ്റയില്‍സില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക
5. ലോസ്റ്റ് പ്രോപര്‍ട്ടീസ് ലിസ്റ്റില്‍ നിന്ന് റിപോര്‍ട്ട് ചെയ്യേണ്ട നഷ്ടപ്പെട്ട സാധനം സെലക്ട് ചെയ്യുക
6. വിവരങ്ങള്‍ പരിശോധിച്ച ശേഷം ലോസ്റ്റ് ഐറ്റംസ് രജിസ്‌ട്രേഷന്‍ പേജില്‍ നോട്ടീസ് രജിസ്റ്റര്‍ ചെയ്യുക
7. നഷ്ടപ്പെട്ട വേറൊരു ഐറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് ന്യൂ എന്‍ട്രി ക്ലിക്ക് ചെയ്ത് ഈ പ്രക്രിയ ആവര്‍ത്തിക്കുക

Most Popular