Sunday, June 20, 2021
Home Gulf Qatar സൗദിയില്‍ കൂട്ടത്തോടെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി പൊതുജനങ്ങള്‍; മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷം രജിസ്‌ട്രേഷന്‍

സൗദിയില്‍ കൂട്ടത്തോടെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി പൊതുജനങ്ങള്‍; മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷം രജിസ്‌ട്രേഷന്‍

റിയാദ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന് സൗദിയില്‍ വന്‍ പ്രതികരണം. ചൊവ്വാഴ്ച്ച മുതല്‍ ‘സിഹ്ഹത്തീ’ആപ്ലിക്കേഷന്‍ വഴി വാക്‌സീന് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. പ്രവാസികളിലും സ്വദേശികളിലും 60 ശതമാനം പേരും വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാണെന്ന് പൊതുജനാഭിപ്രായം തെളിയിക്കുന്നു.

നിലവില്‍ 550 ക്ലിനിക്കുകളും 600 ലധികം കിടക്കകളും നൂറിലധികം ആരോഗ്യ പ്രവര്‍ത്തകരെയും പ്രതിരോധ കുത്തിവെയ്പ്പിനായി സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനാട് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന് ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അല്‍ റബിഅ പറഞ്ഞു. ഏത് പ്രതിരോധ മരുന്നുകളുടെയും ചരിത്രം ഇത് തന്നെയായിരുനെന്നും എന്നാല്‍ ജനങ്ങള്‍ അവയുടെ മൂല്യം ഇന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളും ഗവര്‍ണറേറ്റുകളും കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നു. ഇത് പ്രാവര്‍ത്തികമായാല്‍ പതിനായിരക്കണക്കിന് കുത്തിവയ്പ്പുകള്‍ ദിവസവും നല്‍കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആരോഗ്യ മന്ത്രാലയം സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. ഇതിനായി മുന്‍ഗണനാ പട്ടിക തയാറാക്കിയിട്ടുണ്ട്. അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു. 65 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, 40 വയസിന് മുകളിലുള്ള അമിതവണ്ണക്കാര്‍, അവയവ മാറ്റ ശസ്ത്രക്രിയയോ മറ്റോ നടത്തി സ്ഥിരം മരുന്ന് കഴിക്കുന്നവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ആസ്ത്മ, പ്രമേഹം, വൃക്കരോഗം, ഉദര രോഗങ്ങള്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, ഒരിക്കല്‍ ഹൃദയാഘാദമുണ്ടായവര്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടവസ്ഥകള്‍ ഉള്ളവരെയും ഈ ഘട്ടത്തില്‍ പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

50 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസികളെയും സ്വദേശികളെയും രണ്ടാം ഘട്ടത്തിലെ പട്ടികയിലാണ് ഉള്‍പ്പടുത്തിയിട്ടുള്ളത്. തുടര്‍ന്ന് ആരോഗ്യ രംഗത്തുള്ള മുഴുവന്‍ പേര്‍ക്കും നല്‍കും. ശേഷം മുകളില്‍ സൂചിപ്പിച്ച രോഗങ്ങള്‍ ഉള്ള 30 നും 40 നും ഇടയില്‍ പ്രായമുള്ളവരെയും പരിഗണിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൂന്നാം ഘട്ടത്തിലാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും നല്‍കുക.

Most Popular