Saturday, May 15, 2021
Home Gulf Qatar ഖത്തറില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 1ന് ആരംഭിക്കും

ഖത്തറില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 1ന് ആരംഭിക്കും

ദോഹ: ഖത്തറില്‍ 2021-22 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 14 വരെ നടക്കും. വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് 2022 ജനുവരി അവസാനം വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സംവിധാനം ഏത് രീതിയില്‍ വേണമെന്നത് ഓരോ സ്‌കൂളുകള്‍ക്കും തീരുമാനിക്കാം. എന്നാല്‍, മന്ത്രാലയം നിര്‍ദേശിച്ച ചട്ടങ്ങള്‍ ലംഘിക്കാന്‍ പാടില്ല.

സ്വകാര്യസ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍
1. സ്‌കൂളിന്റെ ശേഷി കെട്ടിട പരിശോധനാ റിപോര്‍ട്ടിന് അനുസൃതം
2. സ്‌കൂളുകള്‍ ഒഴിവുകള്‍ നിര്‍ണയിക്കണം
3. പ്രവേശനം ആരംഭിച്ച ഒരാഴ്ച്ചയ്ക്കകം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മന്ത്രാലയം സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യണം
4. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ച്ചയ്ക്കകം രജിസ്‌ട്രേഷന്‍ അംഗീകരിച്ചതു സംബന്ധിച്ച് രക്ഷിതാവിന് വിവരം നല്‍കണം
5. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് സ്‌കൂളുകള്‍ നാഷനല്‍ സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിക്കണം

ഖത്തര്‍ ഐഡിയില്ലാത്ത വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ച്ചയിലധികം വിദ്യാര്‍ഥിയെ വെയ്റ്റിങ് ലിസ്റ്റില്‍ വയ്ക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല.

Most Popular