Tuesday, July 27, 2021
Home Gulf Qatar നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉപയോഗം 70 ശതമാനമായി ഉയര്‍ന്നു

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉപയോഗം 70 ശതമാനമായി ഉയര്‍ന്നു

ദോഹ: കെട്ടിടനിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം പ്രാദേശിക വിപണിയില്‍ നിന്ന് 25.6 ബില്ല്യന്‍ റിയാലിന്റെ വസ്തുക്കള്‍ ഉപയോഗിക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) പ്രസിഡന്റ് ഡോ. എന്‍ജിനീയര്‍ സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു. 2016 ല്‍ 38 ശതമാനമായിരുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉപയോഗം 2020 ആയപ്പോഴേക്കും 70 ശതമാനമായി ഉയര്‍ന്നുവെന്ന് അശ്ഗാല്‍ പ്രസിഡന്റ് അറിയിച്ചു.

അശ്ഗാല്‍ ഖത്തര്‍ ചേംബറുമായി സഹകരിച്ച് തയ്യാറാക്കിയ സപ്പോര്‍ട്ട് ലോക്കല്‍ മാനുഫാക്ചറേഴ്‌സ് ഫോരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി പരിപാടിയില്‍ സംബന്ധിച്ചു.

Reliance on local materials soared to 70% in five years

Most Popular