Sunday, August 1, 2021
Home Gulf Qatar വാഴയൂര്‍ പഞ്ചായത്ത് ഭരണസമിതിയെ ആദരിക്കലും ആശയവിനിമയം നടത്തലും

വാഴയൂര്‍ പഞ്ചായത്ത് ഭരണസമിതിയെ ആദരിക്കലും ആശയവിനിമയം നടത്തലും

ദോഹ: ഖത്തറിലെ വാഴയൂര്‍ പഞ്ചായത്ത് നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാഴയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്ന ഭരണസമിതിയെ അനുമോദിക്കാനും അവരുമായി ആശയവിനിമയം നടത്തുന്നതിനും ആയി ഒരു വീഡിയോ കോണ്‍ഫറന്‍സിങ് സംഘടിപ്പിച്ചു . വാഴയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മറ്റു അംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ ഭരണസമിതിക്ക് വാഴയൂര്‍ സര്‍വീസ് ഫോറം നല്‍കിയ പ്രശസ്തിപത്രം വാഴയൂര്‍ സര്‍വീസ് ഫോറം ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ് , പ്രസിഡണ്ട് ടി പി വാസുദേവന്‍ മാസ്റ്റര്‍ക്കും വൈസ് പ്രസിഡണ്ട് മിനി കോലത്തോടിക്കും കൈമാറി. മറുപടി പ്രസംഗത്തില്‍ പ്രവാസ ലോകത്ത് ഇരുന്നുകൊണ്ട് വാഴയൂര്‍ സര്‍വീസ് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രസിഡണ്ട് പ്രത്യേകം പ്രശംസിച്ചു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പദ്ധതി ചര്‍ച്ചകളിലും പ്രവാസികളെ കൂടെ പങ്കാളികളാകുന്നതിനായി വാഴയൂര്‍ സര്‍വീസ് forum- ഖത്തര്‍ മുന്നോട്ടുവച്ച ഓണ്‍ലൈന്‍ ഗ്രാമസഭ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഉള്ള നടപടികള്‍ എടുക്കുമെന്ന് എന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി.

വിഎസ്എഫ് ഖത്തര്‍ പ്രസിഡണ്ട് രതീഷ് കക്കോവ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി വാഴയൂര്‍ സര്‍വീസ് ഫോറം യുഎ ഇ സെക്രട്ടറി നൗഫല്‍ കോട്ടുപാടം, ട്രഷറര്‍ ഇംതിയാസ് തിരുത്തിയാട് എന്നിവരും പുതിയ ഭരണസമിതിക്ക് ആശംസകള്‍ അര്‍പ്പിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തു. അബൂബക്കര്‍ തിരുത്തിയാട് സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടി വിഎസ്എഫ് സെക്രട്ടറി റഫീഖ് കാരാട് നന്ദി പറഞ്ഞ് അവസാനിപ്പിച്ചു.

Most Popular