Friday, September 17, 2021
Home Newsfeed ഖത്തറിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഖത്തറിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. ഇത് സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്കും ക്ലിനിക്കുകള്‍ക്കുമുള്ള നിയന്ത്രണങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍:

  • അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെയും അനുബന്ധ ആരോഗ്യപ്രവര്‍ത്തകരുടെയും നേരിട്ടുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ ഒഴികെ മറ്റു ചികിത്സകള്‍ക്കായി ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്നാണ് നിര്‍ദേശം.
  • മുപ്പത് ശതമാനം ശേഷിയില്‍ ടെലി-മെഡിക്കല്‍ സേവനങ്ങള്‍ക്ക് അനുമതിയുണ്ടാവും.
  • ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ഒഴികെ വീടുകളില്‍ എത്തി രോഗികളെ ചികില്‍സിക്കുന്നതും പരിചരിക്കുന്നതും വിലക്കിയിട്ടുണ്ട്.
  • ആശുപത്രികളിലെ ലബോറട്ടറികള്‍ക്കും സ്‌കാനിങ് സെന്ററുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും.
  • കമ്പനികള്‍ക്കകത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലും ഫസ്റ്റ് എയിഡ് കേന്ദ്രങ്ങളിലും അടിയന്തര സേവനങ്ങള്‍ എത്തിക്കാം.
  • കോവിഡ് സ്രവപരിശോധനക്ക്(സ്വാബ്) അനുമതിയുള്ള സ്വകാര്യ ആശുപത്രികളില്‍ ഇത്തരം സേവനങ്ങള്‍ തുടരാം.

 

Most Popular