ദോഹ: സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സാംപിള്‍ ശേഖരിക്കാന്‍(സ്വാബിങ്) അനുമതി നല്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. യാത്രക്കാര്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പരിശോധന നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവിന്റെ സര്‍ക്കുലര്‍ ആരോഗ്യ മന്ത്രാലയം പുറത്തിറിക്കി. സ്വകാര്യ ആശുപത്രികളില്‍ നിന്ന് സ്വാബിലൂടെ ശേഖരിക്കുന്ന സ്രവം പരിശോധനയ്ക്കായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്എംസി) ലബോറട്ടറികളിലേക്കാണ് അയയ്ക്കുക.
താഴെ പറയുന്ന വിഭാഗങ്ങള്‍ക്കാണ് കോവിഡ് ടെസ്റ്റിനുള്ള സ്രവം ശേഖരിക്കാന്‍ അനുമതി
1. കോവിഡ് ലക്ഷണങ്ങളും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ള എല്ലാ രോഗികളും
2. അടിയന്തര സാഹചര്യത്തില്‍ അഡ്മിറ്റ് ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുമായ എല്ലാ രോഗികളും
3. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍
4. മറ്റു മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള നിശ്ചിത കാലയളവിലുള്ള പരിശോധന
5. യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പരിശോധനയ്ക്കായി ഈടാക്കുന്ന തുകയോടൊപ്പം പരമാവധി 50 റിയാലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതലായി വാങ്ങാനാവുക. പിസിആര്‍ ടെസ്റ്റ് മാത്രമേ അനുവദിക്കൂ. മറ്റു റാപിഡ് ടെസ്റ്റുകള്‍ അനുവദിക്കില്ല.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കണം സാംപിള്‍ ശേഖരിക്കേണ്ടത്. സംശയിക്കപ്പെടുന്ന കേസുകള്‍ ഐസൊലേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം.
Private clinics allowed to carry out swabbing for Covid test in Qatar