Sunday, September 26, 2021
Home Gulf Qatar ഇന്ന് നാട്ടില്‍ പോകാനിരുന്ന മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ന് നാട്ടില്‍ പോകാനിരുന്ന മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഇന്ന് ഉച്ചയ്ക്ക് ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത മലയാളി റിയാദില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിലെ ഹയ്യുസഹാഫയിലെ താമസസ്ഥലത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. റിയാദില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി. മാതാവ്: ചെറിയ ഫാത്വിമ. ഭാര്യ: സൗദ, മക്കള്‍: മുഹമ്മദ് ആദില്‍, മുഹമ്മദ് ശാമില്‍, ലിയ ഫാത്വിമ.

മൃതദേഹം റിയാദില്‍ ഖബറടക്കും. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, ഇര്‍ഷാദ് തുടങ്ങിയവര്‍ രംഗത്തുണ്ട്.

Most Popular