Wednesday, May 12, 2021
Home Gulf Qatar ഉറുമ്പു കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു

ഉറുമ്പു കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഉറുമ്പ് കടിയേറ്റ് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം നിസാമുദ്ദീന്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബ്ംഗ്ലഫിലെ താമസ സ്ഥത്തുവച്ചാണ് ഉറുമ്പു കടിച്ചത്. ഉടനെ എക്‌സിറ്റ് 28 ലുള്ള സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

20 വര്‍ഷമായി റിയാദിലുള്ള നിസാമുദ്ദീന്‍ ഇവിടെ മിഠായി കട നടത്തിവരികയായിരുന്നു. മുഹമ്മദ് കുഞ്ഞു ഫാത്തിമാബി ദമ്പതികളുടെ മകനാണ്. ഭാര്യ റസീനയും മക്കളായ മുഹമ്മദ് അമീന്‍ (16), ആദില്‍ അദ്നാന്‍ (10) എന്നിവരും റിയാദിലുണ്ട്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടും പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകരും ബന്ധുക്കളോടൊപ്പമുണ്ട്.

Most Popular