Wednesday, May 12, 2021
Home Gulf Qatar നവംബര്‍ 1 മുതല്‍ ഖത്തറിലെ സ്‌കൂളുകളില്‍ റൊട്ടേഷനല്‍ ഹാജര്‍ സംവിധാനം; പ്രധാന നിബന്ധനകള്‍ ഇങ്ങനെ

നവംബര്‍ 1 മുതല്‍ ഖത്തറിലെ സ്‌കൂളുകളില്‍ റൊട്ടേഷനല്‍ ഹാജര്‍ സംവിധാനം; പ്രധാന നിബന്ധനകള്‍ ഇങ്ങനെ

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും നവംബര്‍ 1 മുതല്‍ റൊട്ടേഷനല്‍ ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതു പ്രകാരം സ്‌കൂളില്‍ വരണോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഇല്ലാതാവും.

വിദ്യഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിലെ പ്രധാന നിബന്ധനകള്‍
1. ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ മാത്രമായി പഠനം തുടരുന്നത് തിരഞ്ഞെടുക്കാനുള്ള അവസരം ഇനിയുണ്ടാവില്ല

2. കുട്ടികള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ക്ലാസുകളില്‍ ഹാജരാവണം

3. നവംബര്‍ 1 മുതല്‍ റൊട്ടേഷന്‍ ഹാജര്‍ സംവിധാനം പ്രാബല്യത്തില്‍ വരും

4. സ്‌കൂള്‍ ശേഷിയുടെ 42 ശതമാനം വരെ കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാവാം.

5. കുട്ടികള്‍ ക്ലാസില്‍ ഹാജരാവേണ്ടതില്ലാത്ത ദിവസം ഓണ്‍ലൈനില്‍ പഠിക്കാം

6. എല്ലാ ക്ലാസുകളിലെയും കുട്ടികളെ 15 വീതമുള്ള ഗ്രൂപ്പുകളായി തിരിക്കും. കുട്ടികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കും

7. ഉയര്‍ന്ന ക്ലാസുകളില്‍ ഫേസ് മാസ്‌ക്ക് നിര്‍ബന്ധമാണ്.

8. കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ സ്‌കൂളിനകത്തേക്കുള്ള പ്രവേശനവും പുറത്തേക്ക് പോകുന്നതും സ്‌കൂള്‍ അധികൃതര്‍ നിയന്ത്രിക്കും

9. മാറാരോഗമുള്ള വിദ്യാര്‍ഥികള്‍ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കിയാല്‍ ക്ലാസുകളില്‍ ഹാജരാകുന്നതില്‍ ഇളവ് നല്‍കും.

10. ഏതൊക്കെ ദിവസങ്ങളിലാണ് കുട്ടികള്‍ ക്ലാസുകളില്‍ ഹാജരാവേണ്ടത് എന്ന ഷെഡ്യൂള്‍ സ്‌കൂളുകള്‍ നല്‍കും


 

Most Popular