Tuesday, July 27, 2021
Home Gulf ഖത്തർ വിമാനത്താവളത്തിൽ വച്ച് നടത്തുന്ന ആർടിപിസിആർ പരിശോധന പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും

ഖത്തർ വിമാനത്താവളത്തിൽ വച്ച് നടത്തുന്ന ആർടിപിസിആർ പരിശോധന പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും

ദോഹ : ഖത്തറിലേക്ക് തിരിച്ച് വരുന്നവർക്കായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധമായും നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും . ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന പതിനെട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഉടനടി പരിശോധന ആരംഭിക്കുക. പെരുന്നാള്‍ അവധി കഴിഞ്ഞ് ജൂലൈ 26 മുതല്‍ രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ പരിശോധന നടത്തും. യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന സ്വദേശികളുടെയും താമസക്കാരുടെയും പൂര്‍ണ വിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറും.

Most Popular