Tuesday, July 27, 2021
Home Newsfeed മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനെടുത്ത് ഖത്തറിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ്

മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനെടുത്ത് ഖത്തറിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ്

ദോഹ: മുഴുവന്‍ ജീവനക്കാരും പൂര്‍ണമായും വാക്‌സിനെടുത്തതായി പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയായ സഫാരി. സഫാരി മാള്‍-അബൂഹമൂര്‍, സഫാരി ഹൈപര്‍മാര്‍ക്കറ്റ്-സല്‍വ റോഡ്, സഫാരി ഹൈപര്‍മാര്‍ക്കറ്റ്-അല്‍ഖോര്‍, സഫാരി ഷോപ്പിങ് കോംപ്ലക്-ഉംസലാല്‍ മുഹമ്മദ് എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു.

കോവിഡ് മഹാമാരിയെ ആശങ്കയോടെ കാണുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ആശ്വാസം പകരുന്നതാണ് ഈ പ്രഖ്യാപനമെന്ന് സഫാരി മാനേജ്‌മെന്റ് അറിയിച്ചു. മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സഫാരി പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡിനെക്കുറിച്ച് നിരവധി ബോധവല്‍ക്കരണ പരിപാടികളും സഫാരി സംഘടിപ്പിച്ചിരുന്നു.

Most Popular