ദോഹ: പത്ത് മാസത്തോളമായി ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനിക്കെതിരേ പ്രതിഷേധവുമായി തൊഴിലാളികള്‍. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയിലെ തൊഴിലാളികളെ സമരരംഗത്തിറിങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി കമ്പനി തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാത്തത്.
ഖത്തറിലെ കമ്പനി ആസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചത് സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടു വേതനം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തെങ്കിലും പ്രശ്നത്തിന് പൂര്‍ണ പരിഹാരമായില്ലെന്നാണ് റിപോര്‍ട്ട്. ചില തൊഴിലാളികളെ മുഴുവന്‍ തുകയും നല്‍കിയെന്ന സത്യവാങ്മൂലം എഴുതി വാങ്ങി ഇതേ കമ്പനി നാട്ടിലേക്ക് കയറ്റി അയച്ചതായും തൊഴിലാളികള്‍ ആരോപിക്കുന്നു. നൂറു കണക്കിന് തൊഴിലാളികളാണ് ദിവസവും പ്രശ്നപരിഹാരം തേടി കമ്പനി ഓഫിസിലെത്തുന്നത്.
ചില തൊഴിലാളികള്‍ കമ്പനി ഓഫീസില്‍ തന്നെ താമസമുറപ്പിച്ചതായും പറയയുന്നു. അതേസമയം, വേതന തര്‍ക്കവുമായി ബന്ധപെട്ടു ഇതേ ട്രേഡിങ് കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക വൈകാതെ തന്നെ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. ഇതേ ട്രേഡിങ് കമ്പനി തൊഴിലാളികളുടെ വേതനവുമായി ബന്ധപെട്ടു നിരവധി നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു.