Friday, September 24, 2021
Home Gulf Qatar ഖത്തര്‍ വിനോദ സഞ്ചാര മേഖലയ്ക്കു കുതിപ്പേകാനൊരുങ്ങുന്ന സല്‍വ ബീച്ച് റിസോര്‍ട്ട് ഉടന്‍ തുറക്കും

ഖത്തര്‍ വിനോദ സഞ്ചാര മേഖലയ്ക്കു കുതിപ്പേകാനൊരുങ്ങുന്ന സല്‍വ ബീച്ച് റിസോര്‍ട്ട് ഉടന്‍ തുറക്കും

ദോഹ: ഖത്തറിലെ സല്‍വ ബീച്ച് റിസോര്‍ട്ട് അധികം വൈകാതെ തുറക്കുമെന്ന് കത്താറ ഹോസ്പിറ്റാലിറ്റി അറിയിച്ചു. ഭാഗികമായി തുറക്കുന്നതു കാരണം നിലവില്‍ ഒരു കുടുംബത്തിന് ഒരു വില്ല മാത്രമേ അനുവദിക്കൂ. തിയ്യതിയും റിസര്‍വേഷന്‍ സംബന്ധിച്ച വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും.

ദോഹയില്‍ നിന്ന് 97 കിലോമീറ്റര്‍ അകലെയുള്ള സല്‍വ ബീച്ച് റിസോര്‍ട്ടില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഈയിടെ സന്ദര്‍ശനം നടത്തിയിരുന്നു. 3.2 ദശലക്ഷം ചതുരശ്ര മീറ്റര്‍ വ്യാസത്തില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് അക്വ പാര്‍ക്കിന് സമീപമാണ്. ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് ആണ് ഇതിന്റെ നടത്തിപ്പ്.

115 വില്ലകള്‍, 246 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, അക്വാട്ടിക് തീം പാര്‍ക്ക്, കോണ്‍ഫറന്‍സ് സെന്റര്‍, സ്പാ, വിനോദനൗക ക്ലബ്ബ്, ഡൈവിങ് സെന്റര്‍, ഷോപ്പിങ് സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് സല്‍വ ബീച്ച് റിസോര്‍ട്ട്.

Most Popular