Sunday, July 25, 2021
Home Gulf Qatar ഖത്തറിലെ സല്‍വ ബീച്ച് റിസോര്‍ട്ട് ഭാഗികമായി തുറന്നു

ഖത്തറിലെ സല്‍വ ബീച്ച് റിസോര്‍ട്ട് ഭാഗികമായി തുറന്നു

ദോഹ: ഖത്തറിലെ പുതിയ വിനോദ കേന്ദ്രമായ സല്‍വ ബീച്ച് റിസോര്‍ട്ട് ഭാഗികമായി തുറന്നു. ദോഹയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ട്ടന്റെ പുതിയ ബീച്ച് റിസോര്‍ട്ട് 3.5 കിലോമീറ്റര്‍ നീളത്തിലുള്ള സ്വകാര്യ ബീച്ചുകളോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
salwa beach resort1

തുടക്കത്തില്‍ ഏതാനും ആഡംബര വില്ലകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. സ്വകാര്യ കുളങ്ങള്‍, പൂന്തോട്ടങ്ങള്‍, നയന മനോഹരമായ മട്ടുപ്പാവുകള്‍ എന്നിവയോട് കൂടി രണ്ട് മുതല്‍ നാല് മുറികള്‍ വരെയുള്ള ബീച്ച് വില്ലകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ദിവസവും വൈകീട്ട് 3 മുതല്‍ 6 വരെ വ്യത്യസ്ത റൈഡുകളോട് വാട്ടര്‍ പാര്‍ക്ക് സൗകര്യവും ലഭിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ആഡംബര സംവിധാനങ്ങള്‍ ഇവിടെ തുറന്നുനല്‍കും.

Salwa Beach Resort begins partial opening


 

Most Popular