ഖത്തറിലെ സൗദി എംബസി ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കും

ദോഹ: ഖത്തറിലെ സൗദി എംബസി ‘ദിവസങ്ങള്‍ക്കുള്ളില്‍’ വീണ്ടും തുറക്കുമെന്ന് സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. 2017 മുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചതിന് ശേഷമാണ് സൗദി അംബാസഡറെ ഖത്തറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത്.

ജനുവരി 14 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ നടത്തിക്കൊണ്ട് സൗദി തങ്ങളുടെ വ്യോമാതിര്‍ത്തിയും കര, കടല്‍ അതിര്‍ത്തികളും ഖത്തറിലേക്ക് വീണ്ടും തുറന്നിരുന്നു. നിലവില്‍ സൗദി മാത്രമാണ് ഖത്തറില്‍ എംബസ്സി തുടങ്ങുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിട്ടുള്ളത്.