Sunday, July 25, 2021
Home Newsfeed ലോക കപ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വഴികാട്ടിയാവാന്‍ ഖത്തര്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിന് തുടക്കമിട്ടു

ലോക കപ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വഴികാട്ടിയാവാന്‍ ഖത്തര്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിന് തുടക്കമിട്ടു

ദോഹ: 2022 ഖത്തര്‍ ലോക കപ്പ് ഫുട്‌ബോള്‍ സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും കൈകോര്‍ത്ത് ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിന് തുടക്കമിട്ടു. ലോക കപ്പ് കാണാന്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുകയാണ് ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കിന്റെ ലക്ഷ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500ഓളം കളിയാരാധകര്‍ ഉള്‍പ്പെട്ടതായിരിക്കും ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്ക്. അവരവരുടെ ദേശീയ ടീമിന്റെ ആരാധകരും പ്രാദേശിക കമ്യൂണിറ്റിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരുമായ ആളുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ദേശീയ ടീമിന്റെ കളികള്‍ വീക്ഷിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരായിരിക്കണം. ഖത്തറില്‍ നടക്കുന്ന വിവിധ പരിപാടികളിലേക്കും ഇവര്‍ക്ക് ക്ഷണം ലഭിക്കും. ഖത്തറിനെക്കുറിച്ചും ടൂര്‍ണമെന്റിനെക്കുറിച്ചും അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിച്ച് പങ്കു വയ്ക്കുന്ന ഒരു കൂട്ടമായിരിക്കും ഇത്.

ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ ഫാന്‍ ലീഡേഴ്‌സിന് ലഭ്യമാക്കും. ഒപ്പം ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൃത്യമായി അപ്‌ഡേറ്റുകളും നല്‍കും. ആതിഥേയ രാജ്യത്ത് നിന്നുള്ള വിവരങ്ങള്‍ നേരിട്ട് കളിയാരാധകരിലേക്ക് എത്തിക്കുകയും തിരിച്ച് അവരില്‍ നിന്നുള്ള ആവശ്യങ്ങള്‍ അതേ പോലെ ലഭ്യമാക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ALSO WATCH

Most Popular