Saturday, July 24, 2021
Home Newsfeed ഫിഫ അറബ് കപ്പിലേക്ക് വൊളന്റിയര്‍മാരെ തേടുന്നു

ഫിഫ അറബ് കപ്പിലേക്ക് വൊളന്റിയര്‍മാരെ തേടുന്നു

ദോഹ: 2021 ഫിഫ അറബ് കപ്പിലേക്ക് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലവറി ആന്റ് ലെഗസി വൊളന്റിയര്‍മാരെ തേടുന്നു. നംവബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഗംഭീര ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതോടൊപ്പം 2022 ലോക കപ്പിലേക്ക് കൂടി വഴിതുറക്കുന്നതാണ് ഈ അവസരം.

വൊളന്റിയര്‍ പദ്ധതി വന്‍വിജയമാണെന്നും പതിനായിരക്കണക്കിന് പേര്‍ ഇതിന് തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നും സുപ്രിം കമ്മിറ്റി വൊളന്റിയര്‍ സ്ട്രാറ്റജി മാനേജര്‍ നാസര്‍ മൊഗൈസീബ് പറഞ്ഞു.

രണ്ട് പ്രധാന ലക്ഷ്യങ്ങളോടെയാണ് 2018ല്‍ വൊളന്റിയര്‍ പദ്ധതിക്കു തുടക്കമിട്ടത്. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിന് വേണ്ടി വൊളന്റിയര്‍മാരെ ഒരുക്കുക എന്നതാണ് ഹ്രസ്വകാല ലക്ഷ്യം. തുടര്‍ന്ന് ഖത്തറില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സേവനമനുഷ്ടിക്കുന്നതിന് ഒരു വിഭാഗത്തെ സജ്ജമാക്കിയെടുക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യം.

നിലവില്‍ 165 രാജ്യങ്ങളില്‍ നിന്നായി 3,72,000 വൊളന്റിയര്‍മാര്‍ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് https://volunteer.fifa.com/invite/FAC2021 എന്ന ലിങ്ക് വഴി പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കാണികള്‍ക്കുള്ള സേവനം, അതിഥികളെ സ്വീകരിക്കല്‍, മീഡിയ തുടങ്ങിയ വിവിധ മേഖലകളിലേക്ക് വൊളന്റിയര്‍മാരെ നിയോഗിക്കും.

Most Popular