Tuesday, June 15, 2021
Home Newsfeed ഖത്തറിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ; ശക്തമാവാന്‍ സാധ്യത

ഖത്തറിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ; ശക്തമാവാന്‍ സാധ്യത

ദോഹ: ഖത്തറിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പലയിടത്തും ഇന്ന് രാവിലെ ചാറ്റല്‍ മഴ അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോട് കൂടിയായിരുന്നു മഴയെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ദോഹയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണ്. ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇടിയോട് കൂടിയ മഴ കനക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശും.

യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ട്രാക്കുകള്‍ക്കിടയില്‍ പതുക്കെ സഞ്ചരിക്കുക, ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യുക, വേഗത കുറയ്ക്കുക, സുരക്ഷിത അകലം പാലിക്കുക, വെള്ളം കയറിയ റോഡുകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം.
Scattered rain in many parts of Qatar, likely to intensify: QMD
ALSO WATCH

Most Popular