Monday, June 21, 2021
Home Newsfeed ഖത്തറില്‍ റസ്റ്റൊറന്റ്, ബാര്‍ബര്‍ ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന; അപ്പോയിന്‍മെന്റിന് ബന്ധപ്പെടാം

ഖത്തറില്‍ റസ്റ്റൊറന്റ്, ബാര്‍ബര്‍ ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന; അപ്പോയിന്‍മെന്റിന് ബന്ധപ്പെടാം

ദോഹ: ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന മേഖലകളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നതിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഷെഡ്യൂളിങ് യൂനിറ്റ് സ്ഥാപിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, റസ്റ്റൊറന്റ്, റീട്ടെയില്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ടല്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

ഖത്തറില്‍ കോവിഡ് നിയന്ത്രണം ഘട്ടംഘട്ടമായി എടുത്തു കളയുമ്പോള്‍ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ ഷെഡ്യൂളിങ് യൂനിറ്റ് സജ്ജീകരിച്ചത്.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്്‌സിന്‍ ലഭ്യമാക്കുന്നതിന് [email protected] എന്ന ഇമെയില്‍ ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, വ്യക്തികള്‍ക്ക് നേരിട്ട് ബന്ധപ്പെടാനാവില്ല.
ALSO WATCH

 

Most Popular