Wednesday, June 23, 2021
Home Newsfeed ഡ്രൈവ് ത്രൂ സെന്ററുകളില്‍ തിരക്ക്; ഖത്തറിലെ സെക്കന്റ് ഡോസ് വാക്‌സിന്‍ ഹെല്‍ത്ത് സെന്ററുകളിലും

ഡ്രൈവ് ത്രൂ സെന്ററുകളില്‍ തിരക്ക്; ഖത്തറിലെ സെക്കന്റ് ഡോസ് വാക്‌സിന്‍ ഹെല്‍ത്ത് സെന്ററുകളിലും

ദോഹ: ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ പലരുടെയും സെക്കന്റ് ഡോസ് ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റി. അവരവരുടെ ഹെല്‍ത്ത് സെന്ററുകളില്‍ സെക്കന്റ് ഡോസ് എടുക്കേണ്ടവര്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എസ്എംഎസ് അയക്കുന്നുണ്ട്.

ഫസ്റ്റ് ഡോസ് സ്വീകരിച്ച അതേ ഹെല്‍ത്ത് സെന്ററില്‍ സെക്കന്റ് ഡോസ് എടുക്കുന്നത് സംബന്ധിച്ച് ഫോളോ അപ്പ് എസ്്എംഎസ് ലഭിക്കുമെന്നാണ് പലര്‍ക്കും കിട്ടിയ മെസേജില്‍ പറയുന്നത്. ഇഹ്തിറാസ് ഗ്രീന്‍, വാക്‌സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐഡി എന്നിവ കൈയില്‍ കരുതണമെന്നും സന്ദേശത്തില്‍ പറയുന്നു.

Most Popular