
ഖത്തറിലെ തുറമുഖങ്ങളില്‍ നിന്നും നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങല്‍ പിടിച്ചെടുത്തു നശിപ്പിച്ചു
HIGHLIGHTS
മെസയ്ദിലെ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന സ്ഥലത്തുവെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചത്.
ദോഹ: രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളില്‍ നിന്ന് വലിയ അളവിലുള്ള പുകയില ഉല്പന്നങ്ങള് കസ്റ്റംസ് അനധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. 5,052 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഹമദ് തുറമുഖത്തു നിന്നും അല്‍ റുവൈസ് തുറമുഖത്തു നിന്നുമാണ് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധികൃതര്‍ പിടിച്ചെടുത്തത്.
മെസയ്ദിലെ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന സ്ഥലത്തുവെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് അനധികൃതര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.