Sunday, June 20, 2021
Home Gulf Qatar ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍, ശെയ്ഖ് ഡോ. മുഹമ്മദ് ആല്‍ഥാനി, ഡോ. ഹമദ് ഈദ് അല്‍ റുമൈഹി, ഡോ. സോഹ അല്‍ ബയാത്ത്, ഡോ. മുന അല്‍ മസ്ലമാനി എന്നിവരാണ് കോവിഡിനെതിരായ കുത്തിവയ്‌പ്പെടുത്തത്.

Dr. Muna Al Maslamani

വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷത്തിന് ശേഷം ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് വളരെ സുപ്രധാനമാണെന്ന് കോവിഡുമായി ബന്ധപ്പെട്ട നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. കോവിഡ് വാക്‌സിന്റെ കാര്യക്ഷമതയിലും സുരക്ഷയിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് അര്‍ഹരായ മുഴുവന്‍ പേരും കുത്തിവയ്പ്പ് എടുക്കുന്നതിന് സ്വമേധയാ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Dr. Soha Al Bayat

കോവിഡ് വാക്‌സിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍മാണ കമ്പനിയും റെഗുലേറ്റര്‍മാരും കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. അധികം വൈകാതെ തന്നെ ഖത്തറിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോവാന്‍ വാക്‌സിന്‍ സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Senior MOPH officials receive first dose of Covid-19 vaccination

Most Popular