Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ കോവിഡ് മൂലം ഇന്നും 7 പേര്‍ മരിച്ചു; 1480 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ കോവിഡ് മൂലം ഇന്നും 7 പേര്‍ മരിച്ചു; 1480 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 646 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1480 പേരാണ് രോഗമുക്തി നേടിയത്. 391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 255 പേര്‍. 14,766 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 7 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 43, 45, 47, 54, 55, 77, 81 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 472. ഇതില്‍ ആറു പേര്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവരായിരുന്നു. രാജ്യത്ത് ഇതുവരെ 192,551 പേര്‍ രോഗമുക്തി നേടി. ഇന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 764 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 24,911 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 1,603,913. ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
Seven deaths, 646 Covid-19 cases in Qatar on May 2
ALSO WATCH

Most Popular