Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; മരിച്ച ഏഴുപേരില്‍ 23 വയസ്സുകാരനും

ഖത്തറില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; മരിച്ച ഏഴുപേരില്‍ 23 വയസ്സുകാരനും

ദോഹ: ഖത്തറില്‍ ഇന്ന് 800 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 976 പേര്‍ രോഗമുക്തി നേടി. 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 210 പേര്‍.

രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 23, 41, 48, 55, 60, 76, 81 വയസ്സുള്ളവരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ മറ്റ് അസുഖങ്ങളുള്ളവരായിരുന്നു. ആകെ മരണം 407. രാജ്യത്ത് ഇതുവരെ 177,164 പേര്‍ രോഗമുക്തി നേടി. 199,980 പേരാണ് ആകെ രോഗബാധിതര്‍. ഇന്ന് 91 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 449 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
ALSO WATCH

Most Popular