Monday, April 19, 2021
Home Gulf Qatar വന്ദേഭാരത് ദൗത്യം; ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി

വന്ദേഭാരത് ദൗത്യം; ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി

ദോഹ: വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ഗയ, ജയ്പൂര്‍, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, ത്രിച്ചി എന്നിവിടങ്ങളിലേക്കാണ് ജൂലൈ 16 മുതല്‍ 27വരെയുള്ള തിയ്യതികളില്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ അതത് സംസ്ഥാനങ്ങളിലേക്ക് മാത്രം ടിക്കറ്റ് എടുക്കണമെന്നും കണക്ഷന്‍ ഫ്‌ളൈറ്റിന് ടിക്കറ്റ് എടുത്താല്‍ ക്വാറന്റീന്‍ തടസ്സമാവുമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി ഓര്‍മിപ്പിച്ചു. പുതുതായി പ്രഖ്യാപിച്ച വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍ ബുക്കിങ് ആരംഭിച്ചു.

Most Popular