Monday, June 14, 2021
Home Gulf Qatar ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ്: ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്

ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ്: ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്

ദോഹ: മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിലെ രണ്ടാമത്തെ ഇനമായ  ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ ഉച്ചക്ക് ശേഷം 2 മണി മുതൽ ആരംഭിക്കും.ഖത്തർ ദേശീയ കായിക ദിനത്തിൽ “ചാലിയാർ ദോഹ” നടത്തി വരാറുള്ള സ്പോർട്സ് ഫെസ്റ്റ് ഈ വർഷം  ഡിസംബർ 4 നു  നടന്ന ഫുട്ബോൾ ടൂർണമെന്റോടെ തുടക്കം കുറിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വർഷം നേരത്തെ തന്നെ കായിക മത്സരങ്ങൾ ആരംഭിക്കുന്നത്.

ചാലിയാർ നദീ തീരത്തുള്ള 12 പഞ്ചായത്തുകളിൽ നിന്നുള്ള 22 ടീമുകൾ ആണ്  ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ദേശീയ കായിക ദിനത്തിന്റെ ഭാഗമായി  ക്രിക്കറ്റ്‌ ടൂർണമെന്റുകളും വിവിധ മത്സരങ്ങളും വരും ദിവസങ്ങളിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്നുണ്ട്. ചാലിയാർ തീര പഞ്ചായത്തുകളിലെ അംഗങ്ങൾക്കാണ് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുകയെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ അറിയിച്ചു.

Most Popular