Wednesday, June 16, 2021
Home Gulf Qatar ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഗംഭീര സമാപനം

ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഗംഭീര സമാപനം

ദോഹ: മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് മൂന്നാം ഘട്ട മത്സരങ്ങള്‍.ആയ നീന്തല്‍ മത്സരങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ബാസ്‌കറ്റ്ബാള്‍ ത്രോ , ഷൂട്ട് ഔട്ട് തുടങി മത്സരങ്ങള്‍ വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നു . കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വര്‍ഷം നേരത്തെ തന്നെ കായിക മത്സരങ്ങള്‍ ആരംഭിച്ചത്.

മത്സരത്തിന് ശേഷം നടന്ന സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സിയുടെ അപ്പക്‌സ് ബോഡി ആയ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ISC) പ്രസിഡന്റ്, കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ ഡോ.മോഹന്‍ തോമസ്, ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി TAJ, റിയാസ് വാഴക്കാട്, എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കായിക മത്സരത്തില്‍ വിജയികളായവരെ ഡോ.മോഹന്‍ തോമസ് മുക്തകണ്ഠം പ്രശംസിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിക്ക് ഭാരവാഹികള്‍ ആയ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫറോക്ക്, ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ട്രഷറര്‍ കേശവ് ദാസ് നിലംബൂര്‍, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, രതീഷ് കക്കോവ്, വനിത വിഭാഗം പ്രസിഡന്റ് മുനീറ ബഷീര്‍, ഷഹാന ഇല്യാസ്, ശാലീന രാജേഷ് , രഘുനാഥ് ഫറോക്ക്, ജാബിര്‍ ബേപ്പൂര്‍, ലയിസ് കുനിയില്‍, സിദ്ദിഖ് CT ചെറുവാടി, മുഹമ്മദ് സാബിഖ്, ഫറോക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

ഏഴാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ന്റെ ഭാഗമായി നടത്തുന്ന നാലാം ഘട്ട മത്സര ഇനമായ സൂപ്പര്‍ സിക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 15-01-2021 വൈകീട്ട് 5 മണി മുതല്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുമെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ അറിയിച്ചു.

 

Most Popular