
ഏഴാം ഖത്തര്‍ മലയാളി സമ്മേളനം: സ്വാഗത സംഘം നിലവില്‍ വന്നു
ദോഹ: ജനുവരി 22, 26, 29 തീയതികളില്‍ നടക്കുന്ന ഏഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കെ കെ ഉസ്മാനാണ് മുഖ്യ രക്ഷാധികാരി. ഷറഫ് പി ഹമീദ് ചെയര്‍മാനും ഷമീര്‍ വലിയവീട്ടില്‍ ജനറല്‍ കണ്‍വീനറുമായാണ് സ്വാഗത സംഘം നിലവില്‍ വന്നത്.
പി എന്‍ ബാബുരാജന്,ഷൗക്കത്ത് ജലീല്‍,എസ് എ എം ബഷീര്‍, സാം കുരുവിള, അബൂബക്കര്‍ ടി കെ, ഡേവിസ് എടക്കളത്തൂര്‍, താജ് ആലുവ (രക്ഷാധികാരികള്‍), എം പി ഷാഫി ഹാജി (ഉപദേശക സമിതി ചെയര്മാന്), എബ്രഹാം ജോസഫ് , അഡ്വ.നിസാര്‍ കോച്ചേരി,ഹാജി അബ്ദുല്ലക്കുട്ടി,ജോപ്പച്ചന്‍ തെക്കേക്കുറ്റ്,കെ എന്‍ സുലൈമാന്‍ മദനി, അബൂബക്കര്‍ ഫാറൂഖി, മുഹമ്മദ് അലി കാസിമി, അഡ്വ. ജാഫര്‍ ഖാന്, കെ. ടി. അബ്ദുര്‍റഹ്മാന്‍ (ഉപദേശക സമിതി അംഗങ്ങള്‍), അബ്ദുല്‍ ലത്തീഫ് നല്ലളം,ജൂട്ടാസ് പോള്‍, മഷ്ഹൂദ് തിരുത്തിയാട്, സുനില്‍ കുമാര്‍, ഡോ.ബിജു ഗഫൂര്‍, സിറാജ് ഇരിട്ടി, ഖാസിം ടി കെ (വൈസ് ചെയര്മാന്മാര്), സമീര്‍ ഏറാമല, അഷ്രഫ് അച്ചോത്ത്, അഷ്ഹദ് ഫൈസി (കണ്‍വീനര്‍മാര്‍)
കെ എ ആര് സുബൈര്‍ (ചെയര്മാന്,ഫൈനാന്‍സ്), അസ്ഗര്‍ അലി (ഫ്ലോറന്‍സ), റഈസ് വയനാട്, ജാഫര്‍ തയ്യില്‍, അഷ്റഫ് മടിയാരി , അമീര്‍ (റേഡിയോ സുനോ), അബ്ദുല്‍ ലത്തീഫ് മാട്ടൂല്‍ ,അഷ്റഫ് (റീട്ടയില്‍ മാര്‍ട്ട്), കേശവദാസ്, നൗഷാദ് (ഗുഡ്വില് കാര്‍ഗോ), നസീര്‍ (മുസാഫി) ഷഫീഖ് ഗള്‍ഫ് ടൈംസ്, മഹമൂദ് കോറോത്ത് ,റഷീദ് കണ്ണൂര്‍, പി ഇസഡ് അബ്ദുല്‍ വഹാബ്, ഇ പി അബ്ദുറഹ്മാന് , എം ടി നിലമ്പൂര്‍ ,അബ്ദുല്‍ നസീര്‍ പാനൂര്‍ , നിസ്താര്‍ പട്ടേല്‍, നാസറുദ്ദീന്‍ ചെമ്മാട്, മുനീര്‍ അഹ്മദ്, ഗരീബ് നവാസ്, റിയാസ് വാണിമേല്‍, ഫാരിസ് മാഹി, അസ്ഗര്‍ റഹ്മാന്, അമീര്‍ ഷാജി, ഫായിസ്, അമീന് എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഫീസില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ അബ്ദുല്‍ ലത്തീഫ് നല്ലളം ആധ്യക്ഷം വഹിച്ചു. ഷമീര്‍ വലിയവീട്ടില്‍, സിറാജ് ഇരിട്ടി, ഷറഫ് പി ഹമീദ്, കെ കെ ഉസ്മാന്, മുജീബ് കുനിയില്‍, സാം കുരുവിള, താജ് ആലുവ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് അയ്യായിരത്തോളം പേരുള്‍കൊള്ളുന്ന വിപുലമായ ജനകീയസംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് നല്ലളവും ഷമീര്‍ വലിയവീട്ടിലും അറിയിച്ചു.