Saturday, July 24, 2021
Home Newsfeed ലൈംഗിക പീഡന ആരോപണം; ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്

ലൈംഗിക പീഡന ആരോപണം; ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്

ദോഹ: നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ഡോക്ടറെ പുറത്താക്കിയതായി ഖത്തറിലെ സ്വകാര്യ ക്ലിനിക്ക്. ദോഹയിലെ അഡ്വാന്‍സ് മെഡിക്കല്‍ ക്ലിനിക്കിലുള്ള ചര്‍മരോഗ വിദഗ്ധനെതിരേയാണ് ആരോപണമുയര്‍ന്നതെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ചര്‍മരോഗ ചികില്‍സയ്ക്ക് വേണ്ടി ഡോക്ടറെ സമീപിച്ച തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി ആരോപിച്ച് ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതേ തുടര്‍ന്ന് സമാന ആരോപണങ്ങളുമായി മറ്റ് സ്ത്രീകളും ഡോക്ടര്‍ക്കെതിരേ രംഗത്തെത്തി. മുഖത്തെ പാടിന് ചികില്‍സിക്കാന്‍ പോയ തന്നോട് മാറിടവും ശരീരത്തിന്റെ മറ്റുഭാഗങ്ങളും കാണിക്കാന്‍ ആവശ്യപ്പെട്ടതായി മറ്റൊരു സ്ത്രീ ആരോപിച്ചു.


ആരോപണ വിധേയനായ ഡോക്ടറെ പുറത്താക്കിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അഡ്വാന്‍സ് മെഡിക്കല്‍ ക്ലിനിക്ക് പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണ ഫലം പൊതുജനങ്ങളെ അറിയിക്കുമെന്നും ക്ലിനിക്ക് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
ALSO WATCH

Most Popular