Friday, September 24, 2021
Home Gulf Qatar മാധ്യമപ്രവര്‍ത്തന പ്രസാധന നിയന്ത്രണ ചട്ടം; കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി

മാധ്യമപ്രവര്‍ത്തന പ്രസാധന നിയന്ത്രണ ചട്ടം; കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി

ദോഹ: മാധ്യമ പ്രവര്‍ത്തനം, പത്രം, പ്രസാധനം എന്നിവയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ഖത്തര്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിയമകാര്യ കമ്മിറ്റി, വാര്‍ത്താ വിനിമയ-സാംസ്‌കാരിക കമ്മിറ്റി എന്നിവ സംയുക്തമായി നല്‍കിയ റിപോര്‍ട്ട് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

74 ആര്‍ട്ടക്കിളുകളും 12 അധ്യായവും ഉള്‍പ്പെട്ടതാണ് നിയമം. അച്ചടി, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, പ്രസാധന സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങളുടെ വിതരണം, തിയേറ്ററുകള്‍, കലാസൃഷ്ടികള്‍, സ്വകാര്യ സംപ്രേക്ഷണ കേന്ദ്രങ്ങള്‍, അഡ്വര്‍ടൈസിങ് പബ്ലിക് റിലേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ളതാണ് നിയമം.

കരട് നിയമത്തിലെ അഞ്ച് അനുഛേദങ്ങളില്‍ ഭേദഗതി വരുത്താന്‍ ശൂറകൗണ്‍സില്‍ നിര്‍ദേശിച്ചു.

Most Popular