Monday, May 10, 2021
Home Newsfeed ഖത്തറിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു കടത്ത് വന്‍തോതില്‍ വര്‍ധിച്ചു

ഖത്തറിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു കടത്ത് വന്‍തോതില്‍ വര്‍ധിച്ചു

ദോഹ: മാര്‍ച്ച് മാസത്തില്‍ ഖത്തറിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു കടത്ത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധിച്ചു. ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവ വഴി കഴിഞ്ഞ മാസം 1,37,737 ട്വന്റി ഫൂട്ട് ഇക്വലന്റ് കണ്ടെയ്‌നറുകള്‍, 1,34,320 ടണ്‍ ജനറല്‍ കാര്‍ഗോ, 25,638 മൃഗങ്ങള്‍, 48,924 ടണ്‍ കെട്ടിട നിര്‍മാണ വസ്തുക്കള്‍, 6,669 വാഹനങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്തെത്തിയത്.

250 കപ്പലുകള്‍ മാര്‍ച്ചില്‍ ഖത്തര്‍ തുറമുഖത്ത് നങ്കൂരമിട്ടു. എല്ലാ വിധ ചരക്കുകളുടെ അളവിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് എംവാനഖത്തര്‍ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ഹമദ് തുറമുഖം വലിയ വികസനമാണ് കൈവരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular