
ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റൈന് ലംഘനം; ആറു പേര് കൂടി അറസ്റ്റില്‍
HIGHLIGHTS
കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് ആറു പേരെ അറസ്റ്റു ചെയ്തത്.
ദോഹ: രാജ്യത്ത് ഹോം ക്വാറന്റൈന് നടപടികള്‍ ലംഘിച്ചതിന് ആറു പേര് കൂടി അറസ്റ്റില്‍. കരീം ഹുസം ഇബ്രാഹിം അബ്ദെലതി, ഫക്രുദ്ദീന്‍ ഹനൗന്‍, അഹമ്മദ് അഫിഫ് അല്‍ അമൂര്‍, മഹമൂദ് മുഹമ്മദ് ആത്തിയ, ഇസ്മായില്‍ കര്സിയ, ഇയാദ് സമീര്‍ റെഡ അല്‍വ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നിയമ നടപടികള്‍ക്ക് വേണ്ടി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് ആറു പേരെ അറസ്റ്റു ചെയ്തത്.